ഒരു സിനിമാ ലൊക്കേഷന്‍.
പ്രോബ്ലം: നായികക്ക് കരയാന്‍ ഗ്ലിസറിന്‍ പറ്റില്ല, ഉള്ളി/സവാള പറ്റില്ല, കരഞ്ഞഭിനയിക്കാന്‍ അറിയോന്ന്‍ വരെ സംവിധായകന് ശെരിക്കും ഉറപ്പില്ല.
സീന്‍ ഒന്ന് : ഇനി എന്ത് ചെയ്യും, ആലോചനയില്‍ മുഴുങ്ങി സംവിധായകരും കൂട്ടരും കുറച്ചു മാറി ഇരുന്നു മിനുട്ടിന്‍റെ ഇടവേളയ്ക്കു ജൂസ് കുടിക്കുന്ന നായികയെ നോക്കി...
സീന്‍ രണ്ടു : പ്രൊഡ്യൂസര്‍ നായികയുടെ അടുത്ത്
അഭ്യര്‍ത്ഥന നടത്തുന്നു. ഒടുവില്‍ നായിക ചെയ്യേണ്ടിയിരുന്ന സീന്‍ പ്രോടുസര്‍ ഒരു ഗ്ലിസറിന്‍ പോലുമില്ലാതെ ഭംഗിയായി അവതരിപിച്ചു തിരികെ നടക്കുന്നു.
സീന്‍ മൂന്ന്‍ : ലൊക്കേഷന്‍ മൊത്തം ശാന്തം. (ക്യാമറ
ഓണ്‍ ക്രെയിന്‍, പനോരമിക് വിഷന്‍, ട്രാജിക് സ്ലോ,
മൈല്‍ഡ് ബ്രീസ് ബ്ലോയിംഗ്).
സീന്‍ നാല് : ആ ശാന്തതക്ക് ഒരു വെള്ള കീറിയ പോലെ, അലര്‍ച്ചകളും, മിലിട്ടറി വാഹന വ്യൂഹത്തിന്റെ ഇരമ്പവും എങ്ങും കേള്‍ക്കാം.
ആകാംഷ നിറഞ്ഞ മുഖങ്ങള്‍, പരസ്പരം നോക്കി അമ്പരപ്പെടുന്നു.
സീന്‍ അഞ്ചു : ക്യാമറ ഓണ്‍ ടു നായിക. ക്യാമറ ഓണ്‍ റെയില്‍സ്, മൂവിംഗ്, ലെന്‍സ് സൂം ഔട്ട്. പേടി പടര്‍ന്ന മുഖത്തില്‍ വിറയലോടെ അവളുടെ കയ്യിലെ ആ ഗ്ലാസ് നിലത്തേക്ക് (സ്ലോ മോഷന്‍).ക്യാമറ സ്റ്റില്‍ ഓണ്‍ ഫേസ്.
സീന്‍ ആറു : ഇരുന്നവര്‍ എല്ലാവരും എഴുന്നേറ്റ് നിന്നു, നിന്നവര്‍ ചുവടുകള്‍ പുറകിലേക്ക് എടുക്കുന്നു. സ്ലോ ബ്രീസ് അന്തരീക്ഷത്തില്‍ കാറ്റിന്‍റെ വേഗത കൂടി. എല്ലാവരും നടുങ്ങിയ ഭാവത്തില്‍.
സീന്‍ ഏഴു : കുന്നു കയറി വരുന്ന ഒരു വണ്ടിയുടെ മുഗള്‍ ഭാഗം, ഇരുംബലോടെ. പുകക്കുഴലുകള്‍ മുകളില്‍ കറുത്ത പുക പുറത്തേക്കു തുപ്പിക്കൊണ്ടിരിക്കുന്നു. കരിപുരണ്ട നിറത്തില്‍ ആ ബീഗര വണ്ടി കുന്നിന്‍റെ പാറയില്‍ കയറി ചാടി മുന്നോട്ടു നീങ്ങി വരുന്നു. വണ്ടിയുടെ വിന്‍ഡ്‌ഷീല്‍ഡും, എന്‍ജിന്‍ ഭാഗവും കാണാം. ആറടി പൊക്കത്തില്‍, രണ്ടടി വീഥി നിര്‍മിത ചക്രങ്ങള്‍ ഭൂമി
പതിക്കുമ്പോ ഒരു ഭൂകമ്പ പ്രതീതി.
സീന്‍ എട്ടു : പെട്ടെന്ന് ആ ബീഗര വണ്ടിയുടെ വേഗത കുറഞ്ഞു, അതിന്‍റെ പിന്നില്‍ നിന്നു ഒരു മിലിട്ടറി ഹമ്മര്‍ ചാടി കിതച്ചു വന്നു നിര്‍ത്തി, മുകളില്‍ മെഷീന്‍ ഗണ്‍ പിടിപിച് അതിന്‍റെ അവകാശികള്‍ പോലെ ഒരാളുടെ തല വെളിയില്‍ കാണാം. പച്ച കലര്‍ന്ന കടും ചാര നിറം എവിടെയും. പുല്‍ തകിടു മേഞ്ഞ കുന്നിന്‍ ചെരിവ് ഒരു നിമിഷം കൊണ്ട് ബീഗരതയുടെ സാക്ഷിയായി.
സീന്‍ പത്തു : വണ്ടിയുടെ ചക്ക്രം തെന്നിച്ച വികൃത സൌണ്ടോടെ പാഞ്ഞു വരുന്ന മൂന്നു ഹമ്മറുകള്‍,
പാറക്കെട്ടുകള്‍ ചാടിച്ചു നേരെ പാഞ്ഞു വന്നു. വണ്ടിയുടെ എണ്ണം ഏഴായി.
സീന്‍ പതിനൊന്നു : ആദ്യത്തെ വണ്ടിയിലെ മുഖം മൂടി ധരിച്ച ആളുകള്‍ സംവിധായകനേം, പ്രോടുസരേം, മറ്റു വി ഐ പി കളെയും റാഞ്ചി എടുത്ത് ജീപ്പിന്‍റെ പിന്നിലിരുത്തി അതി വേഗതയില്‍ പാഞ്ഞു മറഞ്ഞു.
സീന്‍ പന്ത്രണ്ട് : ഇത് കണ്ട എല്ലാവരും ജീവനും കൊണ്ടോടി, ബാക്കി ഉള്ള ഓരോ ഹമ്മര്‍ അവിടം ഒരു അശാന്തത പരത്തി. നായിക പേടി കൊണ്ട് അലറി ഓടി.
സീന്‍ പതിമൂന്ന്‍ : ഒരാളുടെ അലര്‍ച്ച അല്ലാവരെയും
തിരിഞ്ഞു നോക്കിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോള്ളരുടെ
മേല്‍ ഒരു വണ്ടി ചതച്ചരച്ച് പോകുന്നു. രക്തം വാര്‍ന്നു ഒഴുകിത്തെറിച്ചു. വണ്ടി പിന്നെയും മുന്നോട്ട്. സ്റ്റണ്ട് മാസ്റ്റര്‍ഉം വണ്ടിക്കു കീഴടങ്ങി, അയാളുടെ കാലുകള്‍ ചതച്ചരച്ചു. പിന്നെ കൊറേ പേരുടെ അലര്‍ച്ചകള്‍. നായികയെ തട്ടിക്കൊണ്ട് പോകാന്‍ എന്ന രീതിയില്‍ അവളെ വലം വെച്ച് മൂന്നു ഹമ്മര്‍.
സീന്‍ പതിനാലു : ബീഗര വണ്ടി അലറി, എന്‍ജിന്‍ നിലവിളി ചെവികളെ അടച്ചു കളഞ്ഞു, പുകകുഴലുകളിലെ കറുത്ത പുക അന്തരീക്ഷം വീണ്ടും ബയാനകമാക്കി. വണ്ടി പാഞ്ഞു ഇനി ബാക്കിയുള്ള സുന്ദരി നായികയുടെ അരികിലേക്ക്. മുന്നില്‍ അവ്യക്ത മനുഷ്യരൂപം ഇരുന്ന ഹമ്മര്‍ കൂടെ.
സീന്‍ പതിനഞ്ചു : അവളുടെ ഹൃദയമിടിപ്പ് നിലച്ചു, നിലവിളി ഇല്ലാത്ത തണുപ്പില്‍ ക്യാമറ ആകാശത്തേക്ക്.ആ പെയ്ത മഴയ്ക്ക് ചോരയുടെ ചുവപ്പായിരുന്നു...
..... തുടരും